ഒറ്റപ്പാലം മര്‍കസിന് റാങ്കുകളുടെ തിളക്കം

Posted on: January 30, 2014 8:12 am | Last updated: January 30, 2014 at 8:12 am

rank-01ഒറ്റപ്പാലം: ഇസ്‌ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ മദ്രസാ 10-ാം തരം പൊതുപരീക്ഷയില്‍ ഒറ്റപ്പാലം മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കൂളിന് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പടെയുള്ള വിജയ തിളക്കം. ഹസ്‌ന വി ഐ, സംസ്ഥാനതലത്തില്‍ 198 മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. ജില്ലയിലെ ആദ്യ അഞ്ച്റാങ്കുകള്‍ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ സ്വന്തമാക്കി. ഷബ്‌ന സി (രണ്ടാം റാങ്ക്), ആരിഫ പി എം (മൂന്നാം റാങ്ക്), റബീഅ് .എം വി, സുമയ്യ എം ടി, ഫര്‍സാന പി എം (നാലാം റാങ്ക്), ഫായിസ (അഞ്ചാം റാങ്ക്) പരീക്ഷ എഴുതിയ 59 വിദ്യാര്‍ഥികളില്‍ 24 ഡിസ്റ്റിംഗ്ഷനും 31 ഫസ്റ്റ് ക്ലാസുമുണ്ട്. സ്ഥാപനം 100% വിജയം നിലനിര്‍ത്തി.