എല്ലാ തരം മോട്ടോര്‍ വാഹനങ്ങള്‍ക്കും വില കൂടും

Posted on: January 24, 2014 11:30 am | Last updated: January 25, 2014 at 7:19 am

car

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പുതിയ നികുതി നിര്‍ദേശങ്ങളുടെ ഫലമായി എല്ലാ തരം മോട്ടോര്‍ വാഹനങ്ങള്‍ക്കും വില കൂടും. അഞ്ച് ലക്ഷം രൂപവരെ വിലയുള്ള കാറുകള്‍ക്ക് ഏഴ് ശതമാനമായിരിക്കും നികുതി. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഇതേവിലയുള്ള വാഹനങ്ങള്‍ക്ക് 13 ശതമാനമായിരിക്കും നികുതി.

അഞ്ച് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് വാഹന വിലയുടെ 10 ശതമാവും 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ വിലയുള്ള കാറുകള്‍ക്ക് 12 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള എല്ലാ കാറുകള്‍ക്കും വിലയുടെ 17 ശതമാനമായിരിക്കും നികുതി.

എന്നാല്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളാണെങ്കില്‍ അഞ്ച് മുതല്‍ 10 ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് നികുതി 18 ശതമാനവും 10 മുതല്‍ 15 ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് 22 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള എല്ലാ കാറുകള്‍ക്കും വിലയുടെ 33 ശതമാനമായിരിക്കും നികുതി.

ഓട്ടോറിക്ഷകള്‍ക്കും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ലംപ്‌സം ടാക്‌സ് പഴയ ഓട്ടോകള്‍ക്കും നിര്‍ബന്ധമാക്കി. ടാക്‌സി കാറുകള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് 7000രൂപയാക്കി. ആഢംബര ബൈക്കുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തി.