പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്‌

Posted on: January 22, 2014 8:03 am | Last updated: January 22, 2014 at 8:03 am

തിരൂര്‍: ചമ്രവട്ടം കരുമത്തില്‍ പുഞ്ചപ്പാടത്ത് പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് “ നിളാ ഹരിത സംഘം ” അഞ്ച് ഹെക്‌ടെര്‍ സ്ഥലത്ത് തൃപ്രങ്ങോട് കൃഷിഭവനും തിരൂര്‍ ബ്ലോക്കിന്റെയും ആഭിമുഖ്യത്തില്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ച് ഒരു സംഘം യുവാക്കള്‍ പച്ചക്കറികൃഷി നടത്തിവരുന്നു. വിവധ മേഖലകളില്‍ ജോലിചെയ്യുന്നവരും കൂലിപ്പണിക്കാരും വ്യാഴാമത്തിന് ശേഷം ആറ് മണിമുതല്‍ ഒമ്പത് മണിവരെ കൃഷിപ്പണി ചെയ്യുന്നു.
വിജീഷ് ബാബു വി, കെ ആര്‍ റഷീദ്, ഗോപകുമാര്‍ അച്ചംവീട്ടില്‍, ടെലിറ്റ് രാധാകൃഷ്ണന്‍. എ, ജംഷീദ് അമ്പാട്ട്, ശിഹാബുദ്ദീന്‍ കെ ടി, മജീദ് പി, റഫീഖ് കെ, മായാണ്ടി ചെറുപറമ്പില്‍ നേതൃത്വം നല്‍കുന്നു. ഇതിന്റെ ഭാഗമായി തൃപ്രങ്ങോട് കൃഷിഭവനും തിരൂര്‍ ബ്ലോക്കും സംയുക്തമായി ധാരാളം ഹരിത സംഘങ്ങളെ ഉള്‍പ്പെടുത്തി തൃപ്രങ്ങോട് വിപണന കേന്ദ്രം ആരംഭിക്കാനും ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ വിവിധ തരം പച്ചക്കറികള്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യും വിലകയറ്റം തടയാന്‍ ഇത്തരം വിപണനങ്ങള്‍ ഒരു പരിധിവരെ സഹായകരമാകും.