ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊച്ചു ചാക്യാന്‍മാര്‍

Posted on: January 21, 2014 11:40 pm | Last updated: January 21, 2014 at 11:40 pm

MURALIKRISHNAN CHAKYARKOOTH HS ( NSBHSS MANNAR  KOTTAYAM ) 2പാലക്കാട്: ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊച്ചു ചാക്യാന്‍മാര്‍ കലേത്സ നഗരിയെ കൈയിലെടുത്തു. കേരളത്തിലെ സമകാലീന സംഭവങ്ങളും സാംസ്‌കാരിക വൈകൃതങ്ങളും ചാക്യാന്‍മാര്‍ തന്‍മയത്വത്തോടെ തുറന്നു കാട്ടി. നീട്ടിയും കുറുക്കിയും ഇവര്‍ പറഞ്ഞതൊക്കെയും കൊള്ളേണ്ടവര്‍ക്ക് കൊള്ളുന്ന വിമര്‍ശങ്ങളായിരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം ചാക്യാര്‍ക്കൂത്തില്‍ അനുഭവ സമ്പന്നരെ പോലെ വേദിയെ കൈയിലെടുത്ത ചിലര്‍ മികച്ച് നിന്നപ്പോള്‍ ചിലര്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. വിമര്‍ശത്തിലെ മൂര്‍ച്ചയേക്കാള്‍ ചിലര്‍ ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
നിലവാരമില്ലാത്ത തമാശയും അനാവശ്യമായ ശബ്ദ പ്രകടനങ്ങളും ചിലപ്പോഴെങ്കിലും മത്സരത്തിന്റെ നിലവാരം കുറച്ചു. കോട്ടമൈതാനത്തെ വേദി അഞ്ചിലെ ‘നിലാവില്‍’ നടന്ന മത്സരത്തിന് കാണികളുടെ നല്ല പങ്കാളിത്തവും അനുഭവപ്പെട്ടു.