International
ഇന്തോനേഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് നാല് മരണം
ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ മാലുകുബീച്ചില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാലുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. ഇടിമിന്നലേറ്റ് വിമാനത്തിന്റെ ചിറകുകളൊലൊന്ന് തകര്‍ന്നതിനു പിന്നാലെ വശത്തേക്ക് ചെരിഞ്ഞവിമാനം താഴെവീണ് അഗ്നിഗോളമായി മാറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന നാലുപേരും തല്‍ക്ഷണം മരിച്ചു.
അമേരിക്കന്‍ നിര്‍മമ്മിത പൈപ്പര്‍ സെനെക എന്ന ചെറുവിമാനമാണ് തകര്‍ന്നത്. പാപുവയില്‍ നിന്നും മലുകു ദ്വീപിലെ ടുവല്‍സിറ്റിയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.







