മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടെന്ന് മമത

Posted on: January 18, 2014 5:45 pm | Last updated: January 18, 2014 at 7:16 pm
SHARE

mamathaകൊല്‍ക്കത്ത: മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ തനിക്ക് വേണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്ത പോലീസിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ലളിതമായയാത്രയാണ് തനിക്കിഷ്ടം. ഇത് പരമാവധി പാലിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു. ട്രാഫിക് സിഗ്നലുകള്‍ സാധാരണ പൗരന്‍മാരെപ്പോലെ പാലിക്കുന്ന മമത സാന്‍ട്രോ കാറിലാണ് സഞ്ചരിക്കുന്നത്. പൈലറ്റ് വാഹനങ്ങളെ ഒഴിവാക്കാനും മമത തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here