ശശി തരൂര്‍ ആശുപത്രി വിട്ടു

Posted on: January 18, 2014 12:46 pm | Last updated: January 18, 2014 at 4:13 pm

shashi_tharoor1ന്യൂഡല്‍ഹി: ഭാര്യയുടെ മരണത്തിന് പിന്നാലെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ശശി തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു. എയിംസ് ആശുപത്രിയില്‍ കാര്‍ഡിയാക് ഐ സി യുവിലാണ് തരൂരിനെ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രാവിലെയോടെയാണ് തരൂരിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. സുനന്ദയുടെ മരണവിവരം അറിഞ്ഞതു മുതല്‍ തരൂര്‍ വിഷണ്ണനായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.