ഒരു ഗാന്ധിക്കും കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ലെന്ന് മനേകാ ഗാന്ധി

Posted on: January 17, 2014 12:30 pm | Last updated: January 17, 2014 at 12:30 pm

manekaന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിക്കോ പ്രിയങ്കാ ഗാന്ധിക്കോ കഴിയില്ലെന്ന് ബി ജെ പി നേതാവ് മനേകാ ഗാന്ധി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുകൊണ്ടമാതരം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരില്ല. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ നിലനില്‍പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. മോഡിക്ക് രാഹുല്‍ ഗാന്ധി ഒരു എതിരാളിയേ അല്ല. കോണ്‍ഗ്രസ് സ്വയം നശിക്കുന്നതോടൊപ്പം രാജ്യത്തെ നശിപ്പിക്കുകയും ചെയ്യുകയാണെന്നും മനേകാ ഗാന്ധി പറഞ്ഞു.