അബൂദാബി മതകാര്യ വിഭാഗം നബിദിനമാഘോഷിച്ചു

Posted on: January 16, 2014 8:00 pm | Last updated: January 16, 2014 at 9:00 pm

അബൂദാബി: മതകാര്യ വിഭാഗം അബൂദാബിയില്‍ വിപുലമായ നബിദിനാഘോഷം നടത്തി. അബൂദാബിയിലെ കാസില്‍ അല്‍ അംവാജ് തിയറ്ററിലാണ് റബീഉല്‍ അവ്വല്‍ 12 ന് പ്രമുഖരുടെ നേതൃത്വത്തില്‍ നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്.
മതകാര്യ വിഭാഗം നേതാക്കള്‍ക്കു പുറമെ പൊതുജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടി ശ്രദ്ധേയമായി. മതകാര്യ വിഭാഗം തലവന്‍ ഡോ: ഹംദാന്‍ മുസല്ലം, ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅ്ബി തുടങ്ങിയ ഓദ്യോഗിക പ്രതിനിധികള്‍ക്കു പുറമെ പ്രമുഖ പണ്ഡിതരും പ്രഭാഷകരും പരിപാടിയില്‍ പങ്കെടുത്തു.
ഇന്നത്തെ ദിവസം വളരെ വലിയ മഹത്വമുള്ളതാണെന്നും തിരുനബി ഇത്തരമൊരു ദിവസത്തിലാണ് ജനിച്ചതെന്നതാണ് മഹത്വത്തിന് കാരണമെന്നും പരിപാടിയില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ മനസ്സിലും നാവിലും മറ്റു അവയയവങ്ങളിലും തിരുനബി എപ്പോഴും ജീവിച്ചിരിക്കണമെന്നും പ്രഭാഷകര്‍ വിശ്വാസികളെ ഉപദേശിച്ചു.