Connect with us

Kerala

ജയിലിലെ ഫോണ്‍ ഉപയോഗം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

കോഴിക്കോട്: ജയിലില്‍ ഫേയ്‌സ് ബുക്ക് ഉപയോഗിച്ച കേസില്‍ ടി.പി. വധക്കേസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കിര്‍മാണി മനോജ്, ഷിനോജ്. രജിത്ത്, ടി.കെ രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടി സുനിയും മുഹമ്മദ് ഷാഫിയും കോടതിയിലായതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ആറ് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കും.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു.

Latest