അട്ടിമറിയോടെ ആസ്‌ത്രേലിയന്‍ ഓപ്പണിന് തുടക്കം; വീനസ് വില്യംസ് പുറത്ത്

Posted on: January 13, 2014 11:29 am | Last updated: January 13, 2014 at 11:59 am

australian openമെല്‍ബണ്‍: ഇത്തവണത്തെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന് അട്ടിമറിയോടെ തുടക്കം. ടൂര്‍ണമെന്റിലെ ടോപ്പ്‌സീഡുകളിലൊരാളായ വീനസ് വില്യംസ് ആദ്യ മത്സരത്തില്‍ തന്നെ തോറ്റ് പുറത്തായി. റഷ്യയുടെ എക്‌റ്റെറിന മക്‌റോവയാണ് വീനസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 4-6, 4-6. ആദ്യ സെറ്റ് നേടിയ വീനസ് പിന്നീട് തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ പരാജയപ്പെടുകയായിരുന്നു.

ചൈനയുടെ സൂപ്പര്‍ താരം ലീ നാ ആദ്യ രണ്ടാം റൗണ്ടില്‍ കടന്നു. ക്രൊയേഷ്യയുടെ അന്ന കൊഞ്ചുവിനെയാണ് ലീ നാ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-0. രണ്ടു തവണ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പാണ് ലീ നാ.