റെഡിമിക്‌സ് യൂനിറ്റിനെതിരായ സമരത്തിന് വി എസ്സിന്റെ ഐക്യദാര്‍ഢ്യം

Posted on: January 12, 2014 8:33 am | Last updated: January 13, 2014 at 1:33 am

vs 2കൊല്ലം: കൊല്ലം കൊട്ടിയത്ത് ജലസ്രോതസ്സ് മണ്ണിട്ട് നികത്തി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റെഡിമികസ് യൂനിറ്റിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് വി എസ് രംഗത്ത്. സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് വി എസ് അറിയിച്ചു.

കൊട്ടിയം ചൂരല്‍പൊയ്കയിലാണ് റെഡിമികസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ അനിയന്ത്രിതമായ ജലചൂഷണം, മലിനീകരണം തുടങ്ങിയ പരാതികളുയര്‍ത്തി കഴിഞ്ഞ 10 മാസമായി നാട്ടുകാര്‍ കമ്പനിക്കെതിരെ സമരത്തിലാണ്.