പൊഴുതനയില്‍ തെരുവുനായ ശല്യം രൂക്ഷം

Posted on: January 8, 2014 10:00 am | Last updated: January 8, 2014 at 11:08 am

പൊഴുതന: പഞ്ചായത്തിന്റ സമീപ പ്രദേശങ്ങളില്‍ തെരുവു നായ ശലൃം വര്‍ധിക്കുന്നു. ഇത് വിദൃര്‍ഥികള്‍ക്കും തോട്ടം തെഴിലാളികള്‍ക്കും ഭീഷണിയാവുകയാണ്. അച്ചുര്‍,ആറാംമൈല്‍ ഭാഗങ്ങളിലാണ് നായ ശല്യം കൂടുതലുള്ളത്.നായകളെ കെന്നടുക്കാന്‍ പഞ്ചായത്തുകളില്‍ നിയമമില്ലാത്തത് കാരണം ഇവയുടെ എണ്ണം വര്‍ദ്ധിച്ചത്. ടൗണുകളില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന നായകള്‍ പഞ്ചായത്തിന്റ മാലിനൃ നിക്ഷേപ കേന്ദ്രമായ മെയ്തീന്‍ പാലത്തിന് സമീപം മാലിന്യങ്ങള്‍ തള്ളുന്നത് കാരണം സമീപത്തെ ചായ തോട്ടങ്ങളില്‍ തമ്പടിക്കുകയാണ്.കൂട്ടമായി സഞ്ചരിക്കുന്ന ഇവ കന്നുകാലികളെ വളഞ്ഞ് അക്രമിക്കുകയും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി അപകടം ഉണ്ടാക്കലും സാധാരണമാണ്. കഴിഞ്ഞ ദിവസം മദ്രസ വിദ്യാര്‍ഥികളെ തെരുവുനായ്ക്കള്‍ ഓടിക്കുകയും വീഴ്ചയില്‍ കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇതു കാരണം വിദ്യാര്‍ഥികളെ സ്‌കുളില്‍ അയക്കാനും രക്ഷിതാക്കള്‍ ഭയക്കുകയാണ്.തെരുവുനായ ശല്യത്തിനെതിരെ നിരവധി പരാതികള്‍ സമര്‍പിച്ചിട്ടും യാതൊരുവിധ നടപടിയും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.