സോളാര്‍ കേസില്‍ സരിത നായര്‍ക്ക് 2 കേസുകളില്‍ ജാമ്യം

Posted on: January 7, 2014 11:20 am | Last updated: January 8, 2014 at 12:48 am

Saritha-S-Nairകൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാനായര്‍ക്ക് രണ്ട് കേസുകളില്‍ക്കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം നോര്‍ത്ത പോലീസ് രജിസ്റ്റര്‍ ചെയ്ത പണം തട്ടിപ്പു കേസിലാണ് ജാമ്യം. ഫാദര്‍ ലൂയിഡ്, വി പി ജോയ് എന്നിവരില്‍ നിന്ന് സരിത പണം തട്ടിയെന്നാണ് കേസ്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സരിതക്ക് പണം എവിടെ നിന്ന് കിട്ടി എന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. 33 കേസുകളാണ് സരിതക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ജാമ്യം ലഭിച്ച 31 കേസുകളില്‍ എട്ടെണ്ണം സരിത ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്.