പ്രവാസി ഭാരീയ ദിവസ് ഇന്ന് മുതല്‍ ഡല്‍ഹിയില്‍

Posted on: January 7, 2014 9:06 am | Last updated: January 8, 2014 at 12:48 am

pravasiന്യൂഡല്‍ഹി: 12ാമത് പ്രവാസി ഭാരതീയ ദിവസിന് ഇന്ന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ തുടക്കം. 700 പ്രതിനിധികള്‍ 50 രാജ്യങ്ങളില്‍ നിന്നായി സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനം ഔദ്യോഗികമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് നാളെ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച സമാപന സമ്മേളനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസം യുവജനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് പ്രവാസി കാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അറിയുക, രാജ്യത്തെ നിക്ഷേപക അവസരങ്ങളടക്കമുള്ള കാര്യങ്ങള്‍ പ്രവാസികളെ അറിയിക്കുക തുടങ്ങിയവയാണ് പ്രധാനമായും സമ്മേളനംകൊണ്ട് ഉദ്ദേശിക്കുന്നത്.

മലേഷ്യയിലെ പരിസ്ഥിതി-പ്രകൃതി വിഭവ മന്ത്രി പളനിവേല്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.