കെ പി സി സി യോഗം തിങ്കളാഴ്ച്ച

Posted on: January 5, 2014 11:38 am | Last updated: January 6, 2014 at 7:30 am

KPCCതിരുവനന്തപുരം: കെ പി സി സി ഭാരവാഹികളുടെയും ഡി സി സി പ്രസിഡന്റുമാരുടെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെയും മുന്‍ കെ പി സി സി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം തിങ്കളാഴ്ച രാവിലെ കെ പി സി സി ഓഫീസില്‍ ചേരും.

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയായ ഒഴിവില്‍ പുതിയ കെ പി സി സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാവും. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് മുന്‍ഗണന കണക്കാക്കുന്നത്. അതേസമയം വി എം സുധീരനും കെ സുധാകരനും പിന്തുണയുമായി വിവിധ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.