തൂണൂറ മല സംരക്ഷിക്കാന്‍ നടപടി: ജില്ലാ കലക്ടര്‍

Posted on: January 4, 2014 8:14 am | Last updated: January 4, 2014 at 8:14 am

വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ തൂണൂറ മല സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതിക്ക് ഉറപ്പ് നല്‍കി.
ചെങ്കല്‍ ഖനനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ സമരങ്ങള്‍ നടത്തുകയും തഹസില്‍ദാര്‍, മണിയൂര്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
തുടര്‍നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലാ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് നടപടിക്കായി കലക്ടര്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.
പ്രൊഫ. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ടി പി രാജന്‍, ടി ശ്രീനിവാസന്‍, വി രമേഷ്ബാബു, പ്രസാദ് വിലങ്ങില്‍, വടകര റഹ്മാന്‍, വി വി മാധവന്‍ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.