മൂന്ന് വയസ്സുകാരനെതിരെ എഫ് ഐ ആര്‍

Posted on: January 4, 2014 12:20 am | Last updated: January 4, 2014 at 12:53 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മൂന്ന് വയസ്സുകാരനും മാതാവിനുമെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പഞ്ചാബ് പ്രവിശ്യയില്‍ മുള്‍താന്‍ ജില്ലയില്‍ ഒരാളെ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിനാണ് എഫ് ഐ ആര്‍. മാതാവും കുട്ടിയും കഠാര കൊണ്ട് അക്രമിക്കുകയും മൊബൈല്‍ ഫോണും 22,000 രൂപയും കൊള്ളയടിക്കുകയും ചെയ്തതായിട്ടാണ് അക്രമിക്കപ്പെട്ട മുഹമ്മദ് ഫാറൂഖ് പോലീസില്‍ പരാതിപ്പെട്ടത്.
കുട്ടിക്ക് മൂന്ന് വയസ്സ് മാത്രമേയുള്ളുവെന്നും എഫ് ഐ ആര്‍ വ്യാജമാണെന്നും ചൂണ്ടിക്കാട്ടി മാതാവ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് മൂന്ന് വയസ്സുള്ള കുട്ടി അക്രമിക്കുകയെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയോട് ചോദിച്ചു.