ചെറുമുക്ക് യു പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കം

Posted on: January 2, 2014 7:46 am | Last updated: January 2, 2014 at 7:46 am

photo1തിരൂരങ്ങാടി: ചെറുമുക്ക് പിഎം എസ് എ യു പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റും പി ടി എ പ്രസിഡന്റുമായ നീലങ്ങത്ത് അബ്ദുസലാം സ്‌കൂള്‍ ലീഡര്‍ ജഹാനക്ക് പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മുസ്‌ലിയാര്‍ വെന്നിയൂര്‍ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക സി കെ ഗിരിജ, സയ്യിദ് ഹസന്‍കോയതങ്ങള്‍ അഹ്‌സനി, സികെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ കെ ജഅ്ഫര്‍ സഅദി, എം എ ഇബ്‌റാഹീം സഖാഫി, എ പി അഹ്മദ് പ്രസംഗിച്ചു. കാമ്പ്ര ബാവഹാജി, നീലങ്ങത്ത് ശരീഫ് എന്നിവരാണ് പദ്ധതിക്കുള്ള പത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.