Connect with us

Wayanad

സമഗ്ര പുകയില നിയന്ത്രണ ജില്ലയാകാന്‍ വയനാട് ഒരുങ്ങുന്നു

Published

|

Last Updated

കല്‍പറ്റ: പൊതുസ്ഥലത്തെ പുകവലി പൂര്‍ണമായും ഇല്ലാതാക്കി സമഗ്ര പുകയില നിയന്ത്രണ ജില്ലയാകാന്‍വയനാട് ഒരുങ്ങുന്നു.സിനിമാശാലകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍, പാതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പുകവലിഇല്ലാതാക്കാനും കടകള്‍ക്കുമുമ്പില്‍ പകവലി പ്രോത്സാഹനം നിരോധിച്ചും നിയമപ്രകാരമുള്ള സൂചനാബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും നിര്‍ബന്ധമാക്കിയുംബോധവത്കരണം നടത്തുകയാണ് ആദ്യപടിയായി നടപ്പാക്കുക. പിന്നീട് പുകയില വിരുദ്ധനിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ജില്ലാ കലക്ടര്‍ കെ.ജി. രാജുവിന്റെനേതൃത്വത്തിലാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.ഇതിന് മുന്നോടിയായി ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യവകുപ്പും സംയുക്തമായിപരിശോധനകള്‍ നടത്തുകയും പിഴ ചുമത്തുകയും ചെയ്യും. ആരോഗ്യവകുപ്പിലെ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കും പുകയിലനിയന്ത്രണത്തിനുള്ള അധികാരങ്ങള്‍നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍,പാര്‍ക്കുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ടാക്‌സി സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍, കടകളുടെപരിസരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, ഓഡിറ്റോറിയങ്ങള്‍, ബാറുകള്‍,വ്യാപാരസ്ഥാപനങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍ തുടങ്ങിയപൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കണമെന്നും ഈ സ്ഥലങ്ങളില്‍ പുകവലി നിരോധന സൂചനാബോര്‍ഡ് സ്ഥാപിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ പുകയില നിയന്ത്രണ നയത്തില്‍ വ്യക്തമാക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറുവാര ചുറ്റളവില്‍ പുകയില വില്‍പന പാടില്ല, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പുകയില രഹിത വിദ്യാലയ നയം രൂപപ്പെടുത്തണം, പുകവലിയോ ഉപഭോഗമോപ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പ് നടപടികളും പാടില്ല, പതിനെട്ടുവയസില്‍താഴെയുള്ള കുട്ടികള്‍ക് പുകയില വില്‍ക്കാനോ കുട്ടികളെ ഉപയോഗിച്ച് വില്‍ക്കാനോ പാടില്ല,ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന സൂചനാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന്ഉറപ്പുവരുത്തണം, ആരോഗ്യമുന്നറിയിപ്പ് ഇല്ലാത്ത പുകയില ഉത്പന്നങ്ങള്‍ ജില്ലയില്‍ വില്‍ക്കാന്‍ പാടില്ലതുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ പുകയിലനിയന്ത്രണ നടത്തിപ്പിലുള്ളത്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ പുകവലി വിരുദ്ധ ബോര്‍ഡുകള്‍സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് പുകവലിയുടെദോഷങ്ങളെക്കുറിച്ചും നിയമത്തെക്കുറിച്ചും ബോധവത്കരണം നടത്തുകയും സ്‌കൂളുകളില്‍പുകയിലയ്‌ക്കെതിരെ സ്‌കൂള്‍ സംരക്ഷണ സമിതികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ സ്‌ക്വാഡുകള്‍ രൂപീകരിക്കുകയും വകുപ്പിലെ പ്രധാനഉദ്യോഗസ്ഥര്‍ക്കായി പുകയില നിയന്ത്രണ ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലുംപുകവലി ഗണ്യമായി കുറഞ്ഞതായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജിലെ എന്‍.എസ്.എസ്‌യൂണിറ്റ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 91 ശതമാനം പൊതുസ്ഥലങ്ങളിലും 96 ശതമാനംവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുകയില നിയന്ത്രണ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു.രാത്രികാലങ്ങളില്‍ വൈകുന്നേരം ആറിനും ഒമ്പതിനും ഇടയില്‍ പൊതുസ്ഥലത്തെ പുകവലികൂടുതലാണെന്നും രാവിലെ അഞ്ചുമുതല്‍ എട്ടുവരെയുള്ള സമയത്തും പൊതുസ്ഥലങ്ങളില്‍ പുകവലികൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പഠനത്തില്‍ ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച്പൂര്‍ണമായും പുകവലി നിയന്ത്രണം നടപ്പാക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.