Connect with us

International

ദ.സുഡാന്‍: ചര്‍ച്ചക്ക് തയ്യാറെന്ന് വിമത വിഭാഗം

Published

|

Last Updated

ജുബ: ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വിമാത നേതാവ് റീക് മച്ചര്‍. പ്രധാന പട്ടണമായ ബോര്‍ തന്റെ നേത്യത്വത്തിലുള്ള സൈന്യം പിടിച്ചെടുത്തതായും അദ്ദേഹം ബി ബി സിയോട് പറഞ്ഞു.
പട്ടാള അട്ടിമറിക്കായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പിടികൂടിയ തന്റെ അനുയായികളീയ 11പേരെ വിട്ടയച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് തയ്യാറാകുവെന്നായിരുന്നു നേരത്തെ മച്ചറുടെ നിലപാട്. തന്റെ പ്രതിയോഗിയും പ്രസിഡന്റുമായ സല്‍വ കിറിന്റെ അട്ടിമറി ആരോപണം ഇദ്ദേഹം നിഷേധിച്ചു. വെടിനിര്‍ത്തല്‍ നടപ്പിലാക്കി ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഉഗാണ്ട വിമതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആയിരത്തോളം പേരുടെ മരണത്തിന് കാരണമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഏത് തരത്തിലുള്ള അധികാര പങ്കുവെക്കലിനും തയ്യാറാണെന്ന് പ്രസിഡന്റ് കിര്‍ നേരത്തെ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് കിര്‍ വൈസ് പ്രസിഡന്റായിരുന്ന മച്ചറിനെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് രാജ്യത്ത് വിമതര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
രാജ്യത്ത് നടക്കുന്നത് വംശീയ കലാപമാണെന്ന ആരോപണം സുഡാന്‍ പ്രസിഡന്റ് സാല്‍വ കിര്‍ തള്ളിക്കളഞ്ഞു. പ്രസിഡന്റിന്റെ വംശവും മുന്‍ വൈസ് പ്രസിഡന്റിന്റെ വംശവും തമ്മിലാണ് ആക്രമണം നടന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളും മധ്യസ്ഥ ചര്‍ച്ച നടത്തുന്നുണ്ട്.

Latest