ഫുജൈറയില്‍ മസ്ജിദുകള്‍ നവീകരിക്കുന്നു

Posted on: December 31, 2013 6:00 pm | Last updated: December 31, 2013 at 6:25 pm

ഫുജൈറ: എമിറേറ്റിലെ മസ്ജിദുകളില്‍ നവീകരണ പദ്ധതികളുമായി മതകാര്യ വകുപ്പ്. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് മുഴുവന്‍ മസ്ജിദുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരാധനക്കെത്തുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മതകാര്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ 27 പുതിയ മസ്ജിദുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായാണിത്. വിശ്വാസികളുടെ സൗകര്യാര്‍ഥം 5,000 ഖുര്‍ആന്‍ പ്രതികള്‍ ഫുജൈറയിലെ മസ്ജിദുകളില്‍ മതകാര്യ വകുപ്പ് വിതരണം ചെയ്തിരുന്നു. പള്ളിയോട് ചേര്‍ന്നുള്ള ശൗചാലയങ്ങള്‍, ചൂടുകാലത്ത് ഉപയോഗിക്കുന്ന വാട്ടര്‍ കൂളിംഗ് ടാങ്കുകള്‍ തുടങ്ങിയവയാണ് പ്രധാനമായും നവീകരിക്കുന്നത്.