പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: ഐ സി എഫ്

Posted on: December 31, 2013 12:12 am | Last updated: December 31, 2013 at 12:12 am

കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും നിസ്തുലമായ സേവനങ്ങള്‍ ചെയ്യുന്ന പ്രവാസി സമൂഹത്തോട് സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന ഐ സി എഫ് നേതൃയോഗം ആവശ്യപ്പെട്ടു. വിമാനയാത്രാക്കൂലി അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതടക്കമുള്ള ചൂഷണങ്ങള്‍ക്ക് പ്രവാസികള്‍ നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എസ് വൈ എസ് സംഘടനാകാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചയ്തു. പ്രവാസികാര്യ സെക്രട്ടറി മുഹമ്മദ് പറവൂര്‍, ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ അംഗം ശരീഫ് കാരശ്ശേരി, വി പി എം ശാഫി(യു എ ഇ), അബ്ദുല്‍ മജീദ് സഖാഫി, വി എം കോയ സഖാഫി, വി പി അബ്ദുല്‍ ഗഫൂര്‍ (സഊദി), ഉസ്മാന്‍ കോയ കുറ്റിച്ചിറ, മുസ്തഫ സഖാഫി (കുവൈത്ത്) സംസാരിച്ചു. ഐ സി എഫ് നടപ്പിലാക്കുന്ന കാരുണ്യ സുദിനം, മീലാദ് ക്യാമ്പയിന്‍, പ്രവാസി വായന പ്രചാരണം തുടങ്ങിയ പദ്ധതികളും ചര്‍ച്ച ചെയ്തു.

ALSO READ  ബാബരി വിധി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തു- ഐ സി എഫ്