Connect with us

International

ചൈനയില്‍ ഉദ്യോഗസ്ഥര്‍ക്ക് പുകവലിക്കുന്നതിന് വിലക്ക്‌

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ പൊതു സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പുകവലി വിലക്കി. ലോകത്തെ ഏറ്റവും കൂടുതല്‍ പുകവലിക്കാരുള്ള രാജ്യമായ ചൈനയില്‍ മുറ്റുള്ളവര്‍ക്ക് മാതൃകയാകാനാണ് ഉദ്യോഗസ്ഥര്‍ക്ക് പുകവലി നിരോധിച്ചത്. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, കളിസ്ഥലങ്ങള്‍, പൊതുവഴികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് പുകവലി വിലക്കുണ്ടാകും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാനോ പരസ്യം ചെയ്യാനോ പടില്ലെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി സര്‍ക്കുലറിലൂടെയും സര്‍ക്കാര്‍ കാബിനറ്റ് സര്‍ക്കുലറിലൂടെയാണ് ഉത്തരവ് അറിയിച്ചത്. ആരോഗ്യ മന്ത്രാലയം പുകവലി നിരോധിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. 300 ദശലക്ഷം പേര്‍ പുകവലിക്കുന്നവരുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമായാണ് പുകവലിയെ റഷ്യന്‍ ആരോഗ്യ മന്ത്രാലയം കാണുന്നത്.