Connect with us

Gulf

ഐ സി എഫ് ഉംറ സംഘം വിശുദ്ധ ഭൂമിയില്‍

Published

|

Last Updated

മക്ക : ഐ സി എഫ് ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ റോഡു മാര്‍ഗമുള്ള ആദ്യ ഉംറ സംഘം മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു . ബുധനാഴ്ച ഉച്ചക്ക് ദുബൈല്‍ നിന്ന് പുറപ്പെട്ട സംഘം വ്യാഴാഴ്ച വൈകുന്നേരമാണ് പുണ്യഭൂമിയില്‍ എത്തിയത് . സത്രീകളും കുട്ടികളും അടക്കം 100 പേരുള്ള സംഘത്തിനെ സുലൈമാന്‍ സഅദി കാരക്കുന്ന്, ഹമീദ് സഖാഫി പന്തീരംകാവ് എന്നിവരാണ് നയിക്കുന്നത്. ഹറമിന്റെ അടുത്ത് അല്‍ ഗസ്സയില്‍ താമസിക്കുന്ന സംഘം അറഫ, മിന, മുസ്തലിഫ, ജന്നത്തുല്‍ മുഅല്ല , ഹിറ ഗുഹ , സൗര്‍ ഗുഹ തുടങ്ങി മക്കയിലെ മറ്റ് പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കും. ചൊവ്വാഴ്ച മദീനയിലേക്ക് തിരിക്കും. ഹറമിന്റെ അടുത്തുള്ള താമസവും, പരിചയ സമ്പന്നരായ അമീര്മാരുടെ നേതൃത്വവും, സൗദി സര്‍ക്കാറിന്റെ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ബസ് സര്‍വീസും മികവുറ്റ ഷെഡ്യുളുകളും ദുബൈ ഐ സി എഫ് ഉംറ സംഘത്തെ ജി.സി.സി. യിലെ മറ്റ് ഉംറ സംഘങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു എന്ന് ചീഫ് അമീര്‍ സുലൈമാന്‍ സഅദി കാരക്കുന്നു പറഞ്ഞു. മക്കയിലെ എത്തിയ സംഘത്തെ മക്ക ഐ സി എഫ്- ആര്‍ എസ് സി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

---- facebook comment plugin here -----

Latest