കെട്ടിട നിര്‍മാണത്തിന് അനുമതി: യു എ ഇ അഞ്ചാം സ്ഥാനത്ത്

Posted on: December 29, 2013 5:48 pm | Last updated: December 30, 2013 at 9:24 am

uae buildingദുബൈ: കെട്ടിട നിര്‍മാണത്തിന് എളുപ്പത്തില്‍ അനുമതി കിട്ടുന്ന രാജ്യങ്ങളില്‍ യു എ ഇ അഞ്ചാം സ്ഥാനത്ത്. ഹോംങ്കോംഗാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ജോര്‍ജിയ, സിങ്കപ്പൂര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് രണ്ട് മൂതല്‍ നാല് വരെ സ്ഥാനങ്ങളിലുള്ളത്. ലോകബാങ്കിന്റെ 2014ലെ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആദ്യ മൂന്ന് റാങ്കില്‍ ഇടംപിടിക്കുക എന്നതാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ദുബൈ മുന്‍സിപ്പാലിറ്റി കെട്ടിടനിര്‍മാണ വിഭാഗം ഡയറക്ടര്‍ മര്‍വാന്‍ അബ്ദുല്ല അല്‍ മുഹമ്മദ് പറഞ്ഞു.

 

ALSO READ  ദുബൈ യാത്ര; നിബന്ധനയിൽ കൂടുതൽ ഇളവുകൾ