ഗുണ്ടാത്തലവന്‍ ഭായി നസീറും കൂട്ടാളിയും അറസ്റ്റില്‍

Posted on: December 29, 2013 10:42 am | Last updated: December 30, 2013 at 2:13 pm

മൈസൂര്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഭായി നസീറും കൂട്ടാളിയും മൈസൂരില്‍ അറസറ്റിലായി. ഗുണ്ടാനിരോധന നിയമപ്രകാരമാണ് നസീറിനെയും കൂട്ടാളി പ്രവീണിനെയും പൊലീസ് അറസ്റ്റു ചെയ്തത്.

എസ്‌ഐമാരായ അനന്തലാല്‍, ഗോപകുമാര്‍, വിപിന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് നസീറിനെ അറസ്റ്റു ചെയ്തത്. നാലുമാസമായി നസീറിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.