മദീനയിലെ കിംഗ് ഫഹദ് കോംപ്ലക്‌സില്‍ അച്ചടിച്ചത് 27 കോടി മുസ്ഹഫുകള്‍

Posted on: December 28, 2013 10:39 pm | Last updated: December 28, 2013 at 10:39 pm
Qur'an-Center-in-Makkah
കിംഗ് ഫഹദ് കോംപ്ലക്‌സ\

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ ഖുര്‍ആന്‍ അച്ചടിശാലയായ സഊദിയിലെ കിംഗ് ഫഹദ് കോംപ്ലക്‌സില്‍ നിന്ന് ഇതുവരെ അച്ചടിച്ച് വിതരണം ചെയ്തത് 27 കോടി ഖുര്‍ആന്‍ പ്രതികള്‍. 1985ല്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ഇവിടെ നിന്നും അച്ചടിച്ച ഖുര്‍ആന്‍ പ്രതികളുടെ കണക്കാണിത്. വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കിം ഫഹദ് കോംപ്ലക്‌സ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം കോംപ്ലക്‌സില്‍ അച്ചടിച്ച് വിതരണം ചെയ്തത് 2.83 ദശലക്ഷം ഖുര്‍ആന്‍ പ്രതികളാണ്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഏജന്‍സികള്‍ വഴിയുമാണ് ഖുര്‍ആന്‍ വിതരണം ചെയ്യുന്നത്. മലയാളം ഉള്‍പ്പെടെ 39 ഭാഷകളിലുള്ള ഖുര്‍ആര്‍ പരിഭാഷയും ഇവിടെ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്.