ദമ്പതികള്‍ക്ക് ഒരു കുട്ടി നയത്തില്‍ ചൈന ഇളവ് വരുത്തുന്നു

Posted on: December 28, 2013 9:34 pm | Last updated: December 28, 2013 at 9:34 pm

CHINA CHILDബീജിംഗ്: മൂന്ന് ദശാബ്ദത്തിലേറെയായി തുടരുന്ന ദമ്പതികള്‍ക്ക് ഒരു കുട്ടി നിയമത്തില്‍ ചൈന കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. മാതാപിതാക്കളുടെ ഏകമക്കളായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ആകാമെന്ന തരത്തില്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്താന്‍ ചൈനയിലെ ഉന്നത നിയമനിര്‍മാണ സമിതി തീരുമാനിച്ചു. ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.

ദമ്പതികളില്‍ രണ്ടാളൊരാള്‍ കുടുംബത്തിലെ ഏക സന്താനമാണെങ്കില്‍ അവര്‍ക്ക് രണ്ട് കുട്ടികള്‍ വരെ ആകാമെന്നാണ് പുതിയ നിയമം. ദമ്പതികള്‍ രണ്ട് പേരും ഏക സന്താനമാണെങ്കില്‍ നിലവില്‍ തന്നെ രണ്ട് കുട്ടികളാകാം. ഒരാള്‍ മാത്രം ഏക സന്താനമായാലും രണ്ട് കുട്ടികളാകാമെന്നാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

ജനസംഖ്യാ വര്‍ധനവ് തടയുന്നത് ലക്ഷ്യമിട്ടാണ് നാമൊന്ന് നമുക്ക് ഒന്ന് എന്ന നിയമം ചൈനയില്‍ നടപ്പാക്കിയത്.

ALSO READ  ചൈനീസ് ബഹിഷ്കരണം: ഐ സി ഐ സി ഐ ബേങ്കിൽ വൻ നിക്ഷേപവുമായി പീപ്പിൾസ് ബേങ്ക് ഓഫ് ചൈന