മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted on: December 28, 2013 12:05 am | Last updated: December 28, 2013 at 12:05 am

കോഴിക്കോട്: പ്രസ്് ക്ലബിന്റെ 2012 ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള കെ സി മാധവക്കുറുപ്പ് അവാര്‍ഡ് മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ ഡോ കെ ശ്രീകുമാറും മികച്ച ടെലിവിഷന്‍ ന്യൂസ് സ്റ്റോറിക്കുള്ള പി ഉണ്ണികൃഷ്ണന്‍ പുരസ്‌കാരത്തിന് കൈരളി-പീപ്പിള്‍ റിപ്പോര്‍ട്ടര്‍ ആര്‍ കെ ജയപ്രകാശും അര്‍ഹരായി.
മികച്ച പത്രരൂപകല്‍പ്പനക്കുള്ള തെരുവത്ത് രാമന്‍ പുരസ്‌കാരം 2012 ജൂണ്‍ 17-ലെ ചന്ദ്രിക ഒന്നാം പേജ് രൂപകല്‍പ്പന ചെയ്ത എ പി ഇസ്മാഈലിന് ലഭിച്ചു.
മുഷ്താഖ് സ്‌പോര്‍ട്‌സ് പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങളില്‍ റിപ്പോര്‍ട്ടിംഗിന് ദീപിക കോട്ടയം യൂനിറ്റിലെ സി കെ രജീഷ് കുമാറും ഫോട്ടോഗ്രഫിക്ക്് മാധ്യമം മലപ്പുറം യൂനിറ്റിലെ മുസ്തഫ അബൂബക്കറും അര്‍ഹരായി.
അവാര്‍ഡുകള്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിതരണം ചെയ്യും.