എമിറേറ്റ്‌സ് എയര്‍ലൈന്‍ ‘ഹലോ 2014’ ഓഫര്‍ പ്രഖ്യാപിച്ചു

Posted on: December 28, 2013 12:58 am | Last updated: December 28, 2013 at 12:00 am

emirates-airlines-airbus-A340-313Xകോഴിക്കോട്: എമിറേറ്റ്‌സ് എയര്‍ലൈന്‍ ‘ഹലോ 2014’ ഓഫര്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം ബിസിനസ് ക്ലാസിലും എക്കണോമി ക്ലാസിലും വളരെ ആകര്‍ഷകമായ നിരക്കുകളാണ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ഭൂഖണ്ഡങ്ങളിലായുള്ള എമിറേറ്റ്‌സ് ശൃംഖലയിലുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും ഡിസംബര്‍ 24 മുതല്‍ 2014 ജനുവരി ഏഴ് വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. 2014 ഫെബ്രുവരി ഒന്ന് മുതല്‍ ജൂലൈ 15 വരെയുള്ള യാത്രകള്‍ക്കായുള്ള ബുക്കിംഗുകളാണ് ഇതു വഴി നടത്താനാകുക.
കോഴിക്കോട്ടു നിന്ന് യൂറോപ്പിലേക്കുള്ള ആള്‍ ഇന്‍ക്ലൂസീവ് ബിസിനസ് ക്ലാസ് നിരക്കുകള്‍ 113,770 രൂപയിലാണ് ആരംഭിക്കുന്നത്. അമേരിക്കയിലേക്ക് 159,361 രൂപയിലും ആഫ്രിക്കന്‍ മേഖലയിലേക്ക് 143,899 രൂപയിലും ആരംഭിക്കും. എക്കോണമി നിരക്കുകള്‍ യൂറോപ്പിലേക്ക് 48,126 രൂപയിലും അമേരിക്കയിലേക്ക് 66,311 രൂപയിലും ആഫ്രിക്കയിലേക്ക് 61,208 രൂപയിലും ആരംഭിക്കും.
24 കേന്ദ്രങ്ങളിലേക്കു പറക്കുന്ന 44 എയര്‍ബസ് എ 380 വിമാനങ്ങള്‍ ഉള്‍പ്പെടെ 212 അത്യാധുനിക വിമാനങ്ങളാണ് എമിറേറ്റ്‌സിന്റെ ശൃംഖലയിലുള്ളത്. ഫ്‌ളൈറ്റുകള്‍ ബുക്കു ചെയ്യുന്നതിനും വ്യവസ്ഥകളും നിബന്ധനകളും അറിയുന്നതിനും ട്രാവല്‍ ഏജന്റിനെ ബന്ധപ്പെടുകയോ www.emirates.com എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.