മുഹിമ്മാത്ത് സ്വലാത്ത് വാര്‍ഷികം സംഘടിപ്പിച്ചു

Posted on: December 27, 2013 11:52 am | Last updated: December 27, 2013 at 11:52 am

പൂണെ: കാസര്‍കോട് മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ പൂണെ ഘടകമായ മുഹിമ്മാത്ത് പൂണെ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും സംഘടിപ്പിച്ചു വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. ശിവാജി മാര്‍ക്കറ്റ് മുന്‍ഷിയാന്‍ മസ്ജിദില്‍ നടന്ന പരിപാടി ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി മുഖ്യപ്രഭാഷണം നടത്തി. മുഹിമ്മാത്ത് മഹാരാഷ്ട്രാ ഓര്‍ഗനൈസര്‍ അലിക്കുഞ്ഞി മദനി സ്വലാത്തിന് നേതൃത്വം നല്‍കി. പ്രസിഡന്റ് ഫാറൂഖ് ഹാജി ഹിന്ദുസ്ഥാന്‍ അധ്യക്ഷത വഹിച്ചു.
മുഹമ്മദലി ഉസ്താദ്, ഷൗക്കത്തലി മിസ്ബാഹി, ഇത്തിഹാദ് മുഹമ്മദ് ഹാജി, പൂണെ കേരളാ മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി ഹാരിസ് അബ്ദുല്ല, സജീര്‍ വാളൂര്‍, ഡോ. അല്‍ത്താഫ് ഫിജി സംബന്ധിച്ചു. സെക്രട്ടറി സിദ്ധീഖ് പന്‍ജ, ട്രഷറര്‍ മുഹമ്മദ് ബടേക്കണ്ടി, സ്വാഗതസംഘം ചെയര്‍മാന്‍ ഫാറൂഖ് പൊസോട്ട്, കണ്‍വീനര്‍ അനീസ് എഫ് സി റോഡ്, ഇബ്‌റാഹിം മഞ്ഞനാടി, അബ്ദുറഹ്മാന്‍ എം ജി റോഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്നൂറോളം വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നബിദിനാഘോഷം ജനുവരി 9ന് രാത്രി 9 മണിക്ക് പൂണെയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 8600507050