മദീനതുന്നൂര്‍ ദഅ്‌വാ കോണ്‍ഫറന്‍സ്: മാപ്പിളകലാ സംഗമം

Posted on: December 27, 2013 12:42 am | Last updated: December 27, 2013 at 12:42 am

കോഴിക്കോട്: ജനുവരി 1, 2,3 തീയതികളില്‍ നടക്കുന്ന മദീനതുന്നൂര്‍ ദഅ്‌വാ കോണ്‍ഫറന്‍സില്‍ കേരളത്തിലെ അറിയപ്പെട്ട മാപ്പിളപ്പാട്ട് രചയിതാക്കളും ഗായകരും ഒരുമിച്ചുകൂടുന്നു. ജനുവരി 2 വ്യാഴം രാത്രി നടക്കുന്ന കലയുടെയും സംഗീതത്തിന്റെയും സ്വാധീനം ചര്‍ച്ച ചെയ്യുന്ന വേദിയിലാണ് ഈ സംഗമം. മാപ്പിളപ്പാട്ട് രചയിതാക്കളായ ഒ എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കാനേഷ് പൂനൂര്‍, ബക്കര്‍ കല്ലോട്, കെ സി അബൂബക്കര്‍, അശ്‌റഫ് പാലപ്പെട്ടി, കോയ കാപ്പാട്, നിയാസ് ചോല തുടങ്ങിയവര്‍ക്ക് പുറമെ സംസ്ഥാന സാഹിത്യോത്സവുകളിലും സംസ്ഥാന യുവജനോത്സവങ്ങളിലും പ്രതിഭകളായ ഗായകരുടെ പ്രത്യേക പരിപാടികള്‍ നടക്കും.
കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, കാനഡ, ശ്രീലങ്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.