Connect with us

Gulf

അമീന്റെ മരണം നാടിന്റെ ദുഃഖമായി

Published

|

Last Updated

ഫുജൈറയില്‍ ഡോ. പുത്തൂര്‍ റഹ്്മാന്റെ മകന്‍ അമീന്‍ അബ്ദുര്‍റഹ്്മാന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ പത്മശ്രീ എം എ യൂസുഫലി, ഒ ഐ സി സി. യു എ ഇ പ്രസിഡന്റ് എം ജി പുഷ്പാകരന്‍ എന്നിവര്‍ വസതിയില്‍ എത്തിയപ്പോള്‍.
ഫോട്ടോ: ഇയാസ് ബിന്‍ മിദ്‌ലാജ്

ഫുജൈറ: യു എ ഇ കെ എം സി സി അധ്യക്ഷന്‍ പുത്തൂര്‍ റഹ്മാന്റെ മകന്‍ അമീന്‍ അബ്ദുര്‍റഹ്മാന്റെ (22) മരണം നാടിന്റെ ദുഃഖമായി. മരണവാര്‍ത്തയറിഞ്ഞ്, നൂറുകണക്കിനാളുകളാണ് ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫുജൈറയിലെ വസതിയില്‍ എത്തിയത്.
അമേരിക്കന്‍ യൂനിവേഴ്‌സിറ്റി എം ബി എ വിദ്യാര്‍ഥിയായ അമീന്‍, ബുധനാഴ്ച പുലര്‍ച്ചെ ഫുജൈറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. വെള്ളത്തിന്റെ കടുത്ത തണുപ്പില്‍ ഹൃദയാഘാതം വന്നതാണെന്നും പിന്നീട് ഒഴുകിപ്പോയതാണെന്നും സംശയിക്കുന്നു.

ഡോ. പത്തൂര്‍ റഹ്മാനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ കഴിയാതെ പലരും ശോകമൂകരായി. എം എ യൂസുഫലി, എം ജി പുഷ്പാകരന്‍, ഇബ്രാഹിം എളേറ്റില്‍, പുന്നക്കന്‍ മുഹമ്മദലി, അഡ്വ. ആശിഖ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഫുജൈറയില്‍ എത്തിയിരുന്നു. വിവിധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ അനുശോചനം അറിയിച്ചു. നിരവധി സ്വദേശികളും എത്തിയിരുന്നു. ഇന്ന് വൈകിട്ട് സോനാപൂരില്‍ എംബാമിംഗും മയ്യിത്ത് നിസ്‌കാരവും നടന്നു. നാളെ രാവിലെ 11ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും.