സുനാമിയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് ഒന്‍പത് വയസ്

Posted on: December 26, 2013 7:32 am | Last updated: December 27, 2013 at 1:37 am

tsunamiതിരുവനന്തപുരം: നിരവധി ജീവനുകള്‍ കവര്‍ന്നെടുത്ത സുനാമിയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് ഒന്‍പത് വയസ്. 2004 ഡിസംബപര്‍ 26നാണ് ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശങ്ങള്‍ രാക്ഷസ തിരമാലകള്‍ നക്കിത്തുടച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിലായിരുന്നു സുനാമിയുടെ പ്രഭവ കേന്ദ്രം. 17 ആള്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി.

രണ്ടര ലക്ഷം ജീവനുകളാണ് ലോകത്താകെ പൊലിഞ്ഞത്. 5000 ആളുകളെ കാണാതായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ മാത്രം രണ്ട് ലക്ഷം ആളുകളാണ് മരിച്ചത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായി 10000 ജീവനുകള്‍ പൊലിഞ്ഞു. കേരളത്തില്‍ 250 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പാട്ട് മാത്രം 150 ആളുകള്‍ മരിച്ചിരുന്നു.

സുനാമിക്ക് ശേഷം കൊട്ടിഘോഷിച്ച സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം ഇപ്പോഴും ഇഴയുകയാണ്. കരിമണല്‍ മാഫിയയുടെ സമ്മര്‍ദ്ദമാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്നും ആരോപണമുണ്ട്.