Connect with us

Gulf

പൊതുസ്ഥലങ്ങളില്‍ ശീഷ ഉപയോഗിക്കരുത്: ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ: പൊതു ഉദ്യാനങ്ങളിലും കടല്‍ത്തീരങ്ങളിലും മറ്റു ഉല്ലാസ കേന്ദ്രങ്ങളിലും “ശീഷ” ഉപയോഗിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് നഗരസഭാ ഡയറക്ടര്‍ എഞ്ചി. താലിബ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ അറിയിച്ചു.
കുറഞ്ഞത് 500 ദിര്‍ഹമായിരിക്കും പിഴ. നിയമലംഘകരെ കണ്ടെത്താന്‍ പരിശോധകരെ നിയോഗിച്ചിട്ടുണ്ട്. 23 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ആരോഗ്യത്തിന് ഹാനികരമാണ് ശീഷ. അതേസമയം, റസ്റ്റോറന്റുകളിലും മറ്റും പരിശോധന കാര്‍ഡ് പതിക്കണമെന്ന് ഡയറക്ടര്‍ എഞ്ചി. ഖാലിദ് മുഹമ്മദ് ശരീഫ് നിര്‍ദേശിച്ചു. ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന കാര്‍ഡ് നിര്‍ബന്ധമാണ്. നഗരസഭാ പരിശോധകര്‍ എത്തുമ്പോള്‍ ഇത് പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച 28 പേജുള്ള പുസ്തകമാണ് പരിശോധനാ കാര്‍ഡ്. പേര്‍സണ്‍ ഇന്‍ ചാര്‍ജാണ് ഇത് സൂക്ഷിക്കേണ്ടത്. നഗരസഭാ പരിശോധകര്‍ ഇതില്‍ ഒപ്പിടണം. പരിശോധനക്ക് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ടോയെന്ന് കാര്‍ഡ് വഴി അറിയാന്‍ കഴിയും.
ഇതോടൊപ്പം ട്രേഡ് ലൈസന്‍സും പി ഐ സി സര്‍ട്ടിഫിക്കറ്റും കീടനാശിനി കരാറും സൂക്ഷിക്കണം. ഉദ്യോഗസ്ഥര്‍ ശുചീകരണം പരിശോധിക്കുമെന്നും ഖാലിദ് മുഹമ്മദ് ശരീഫ് അറിയിച്ചു.

Latest