സേവനനികുതി വെട്ടിപ്പ് കേസ്: ദിലീപ് വിശദീകരണം നല്‍കി

Posted on: December 24, 2013 11:25 am | Last updated: December 24, 2013 at 11:55 pm

dileepകൊച്ചി: സേവനനികുതി വെട്ടിപ്പ് കേസില്‍ സമന്‍സ് ലഭിച്ച നടന്‍ ദിലീപ് സെന്‍ട്രല്‍ എക്‌സൈസ് മുമ്പാകെ ഹാജരായി. രാവിലെ ഓഫീസിലെത്തിയ ദിലീപ് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കി.

കഴിഞ്ഞദിവസം ദിലീപിന്റെ കൊച്ചിയിലെ വീടുകളില്‍ റെയ്ഡ് നടന്നിരുന്നു. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 13 ലക്ഷം രൂപയും വിദേശ കറന്‍സിയും കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ ദിലീപ് വീട്ടിലില്ലാത്തതിനാല്‍ വിശദീകരണം നല്‍കാന്‍ ദിലീപിനോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. സംവിധായകന്‍ ലാല്‍ ജോസിന്റെ നിര്‍മാണ കമ്പനിയുടെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു.