നടുവട്ടത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 42 പേര്‍ക്ക് പരുക്ക്

Posted on: December 24, 2013 8:38 am | Last updated: December 24, 2013 at 8:38 am

എടപ്പാള്‍: സംസ്ഥാനപാതയില്‍ എടപ്പാളിനടുത്ത് നടുവട്ടത്ത് സ്വകാര്യ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരുക്ക്. ഓട്ടോറിക്ഷയെ മറികടന്ന് വന്ന ബസാണ് എതിരവെന്ന ബസില്‍ ഇടിച്ചത്. ഇടിച്ച ബസിനു പുറകില്‍ ഓട്ടോറിക്ഷയും ഇടിച്ചു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന സണ്‍ മോട്ടോഴ്‌സിന്റെ ബസ് മുന്നില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയെ മറി കടക്കുന്നതിനിടെ എതിര്‍ ഭാഗത്ത് നിന്നും വന്ന തോമസ് മോട്ടോഴ്‌സ് ബസില്‍ ഇടിക്കുകയായിരുന്നു. കുറ്റിപ്പുറത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന സണ്‍മോട്ടോഴ്‌സ് ബസ്. ഇതിന് പിറകില്‍ ഓട്ടോയും ഇടിച്ചു. ഗുരുതരമായി പരുക്കേറ്റ വളാഞ്ചേരി മൂച്ചിക്കൂട്ടത്തില്‍ ആഇശ (40), കടവല്ലൂര്‍ വട്ടമാവ് കടലിങ്ങല്‍ ശ്രുതി (22), ചങ്ങരംകുളം പാച്ചേരി വളപ്പില്‍ ജമീല (25), തൃശൂര്‍ തെക്കുംപാടം ശിവാനന്ദന്‍ (35), കോഴിക്കോട് കല്ലായി കടവരത്ത് കിദിന്‍ കോയ (50), പാലാഴി പുനത്തില്‍ കമലാക്ഷി (40), വയനാട് കഞ്ഞിക്കുഴിയില്‍ ജോബി (30), ബസ് ഡ്രൈവര്‍ ലദാദ് അബ്ദുല്‍ഖാദര്‍ (29) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് ചന്തനത്തേല്‍ ഷംസീര്‍ (19), തൃപ്പയാര്‍ ചാഴൂര്‍ റോസ് രേഷ്മ (21), മാതാവ് അക്കിക്കുട്ടി (23), സഹോദരി രമണി (42), പെരുമ്പിലാവ് കോടത്തൂര്‍ മൃദുല (16), മാതാവ് പ്രസന്ന(38), സഹോദരി മന്യ (ഒമ്പത്), കാഞ്ഞിരത്താണി കഴുങ്കില്‍ അബൂബക്കര്‍ (47), കോട്ടക്കല്‍ ചോലക്കുണ്ട് അഹമ്മദ്കുട്ടി (60), ഭാര്യ സൈനബ(50), ബിന്ദു (35) എരുമപ്പെട്ടി മണാത്ത് റഷീദ് (34), കാരങ്ങല്‍ റാഷിദ് (34), സേലം സ്വദേസശി രാജ് (36), കോഴിക്കോട്ട് വഴിക്കാട്ടുകാവില്‍ കാര്‍ത്തികേയന്‍ (46), ഭാര്യ നിഷ (39), മകന്‍ അഭിഷേക് (15), സഹോദരി കമലാക്ഷി (50), താനാളൂര്‍ മീനടത്തൂര്‍ തടത്തില്‍ മുഹമ്മദ്കുട്ടി (53), കേച്ചേരി അബ്ദുല്‍ സഫീര്‍ (56) നന്നംമുക്ക് അജിത (43), കോഴിക്കോട് സ്വദേശിനി ഷബ്‌നം (19), കടവല്ലൂര്‍ സ്വദേശിനി ബിന്ദു (35) മകന്‍ നിതിന്‍ കൃഷ്ണ (14), പൊന്നാനി സ്വദേശി ദേവരാജ് (38), നന്നംമുക്ക് വാഴപ്പുള്ളി അജിത (43), ആലംകോട് മണാളത്ത് റാഷിദ് (32) എന്നിവരെ എടപ്പാള്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂക്കുതല കട്ടിശ്ശേരി രാഹുല്‍ (16), മൂക്കുതല പിടാവന്തൂര്‍ വെള്ളയിലവളപ്പില്‍ ശ്രീരാഗ് (16), മൂക്കുതല മേനകത്ത് അതുല്‍ (15) എന്നിവര്‍ എടപ്പാള്‍ ശുകപുരം ആശുപത്രിയിലാണുള്ളത്.