ദേവയാനിയെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി

Posted on: December 23, 2013 5:28 pm | Last updated: December 23, 2013 at 5:30 pm

devayaniന്യൂയോര്‍ക്ക്: യു എസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ന്യൂയോര്‍ക്കിലെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി.

ദേവയാനി ഖോബ്രഗഡെക്ക് പൂര്‍ണ നയതന്ത്രപരിരക്ഷ നല്‍കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് ഈ കാര്യം ചൂണ്ടിക്കാട്ടി യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ അശോക് മുഖര്‍ജി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവയാനിയെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

ജനുവരി 13 മുതല്‍ ഇവരുടെ വിചാരണ ആരംഭിക്കാനായിരുന്നു തീരുമാനം. ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനിയെ കൂടുതല്‍ നയതന്ത്ര പരിരക്ഷയ്ക്കായി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ സ്ഥിരം അംഗമാക്കിയിരുന്നു.