സെക്രട്ടേറിയേറ്റിലും കലക്ടറേറ്റുകളിലും ഇന്ന് ഡി വൈ എഫ് ഐ ഉപരോധം

Posted on: December 23, 2013 9:20 am | Last updated: December 23, 2013 at 11:02 pm

DYFI-flag.svg

തിരുവനന്തപുരം: നിയമന നിരോധനം, വിലക്കയറ്റം, അഴിമതി എന്നിവക്കെതിരെ ഡി വൈ എഫ് ഐ ഇന്ന് സെക്രട്ടേറിയേറ്റും കലക്ടറേറ്റുകളും ഉപരോധിക്കും. യുവജനമുന്നേറ്റം എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ കാല്‍ലക്ഷത്തോളം പ്രവര്‍ത്തകര്‍ കാല്‍നടയായി എത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. സെക്രട്ടേറിയേറ്റില്‍ ഉപരോധം രാവിലെ 10 മണിക്ക് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.