റബ്ബര്‍ വിപണിയില്‍ വന്‍ മുന്നേറ്റം; സ്വര്‍ണ വില കുറഞ്ഞു

Posted on: December 22, 2013 11:43 pm | Last updated: December 22, 2013 at 11:43 pm

economics.2കൊച്ചി: വ്യവസായികളുടെ സജീവ സാന്നിധ്യം റബ്ബര്‍ വിപണിയില്‍ കുതിച്ചു ചാട്ടം സൃഷ്ടിച്ചു. നാളികേരോത്പന്ന വിപണിയില്‍ വന്‍ ചാഞ്ചാട്ടം. ആഗോള സുഗന്ധവ്യഞ്ജന വിപണി അവധി ദിനങ്ങളുടെ ആലസ്യത്തിലേക്ക്. സ്വര്‍ണ വില താഴ്ന്നു.
വിദേശ റബ്ബറിന്റെ ഇറക്കുമതി ഡ്യുട്ടി ഇരുപത് ശതമാനമായി ഉയര്‍ത്തുമെന്ന സൂചനകള്‍ ടയര്‍ കമ്പനികളെ അസ്വസ്തരാക്കി. സംസ്ഥാനശത്ത മുഖ്യ വിപണികളില്‍ നിന്ന് ചരക്ക് സംഭരിക്കാന്‍ വാരത്തിന്റെ രണ്ടാം പകുതയില്‍ അവര്‍ കാഴ്ചവെച്ച മത്സരം ഷീറ്റ് വില ക്വിന്റലിന് 600 രൂപ ഉയര്‍ത്തി. മുഖ്യ വിപണികളില്‍ 15,200 ല്‍ വില്‍പ്പനക്ക് തുടക്കം കുറിച്ച ആര്‍ എസ് എസ് നാലാം ഗ്രേഡ് ശനിയാഴ്ച 15,800 രൂപയിലാണ്. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികള്‍ അഞ്ചാം ഗ്രേഡ് ഷീറ്റ് വില 14,400 ല്‍ നിന്ന് 14,900 രൂപയായി ഉയര്‍ത്തി. കൊച്ചിയില്‍ 1000 ടണ്‍ റബറിന്റെ വിപണനം നടന്നു.
ജനുവരി രണ്ടാം പകുതിയില്‍ അന്തരീക്ഷ താപനില ഉയരുന്നതോടെ റബ്ബര്‍ ടാപ്പിംഗ് സീസണ്‍ അവസാനഘട്ടത്തിലേക്ക് നീങ്ങി തുടങ്ങും. വിദേശ റബ്ബര്‍ വിപണികള്‍ ഉണര്‍വിലാണ്.
നാളികേരോത്പന്ന വിപണിയില്‍ വന്‍ ചാഞ്ചാട്ടം. കൊപ്ര , എണ്ണ വിപണികളില്‍ ശ്രദ്ധയമായ വില വ്യതിയാനമുായി. പ്രാദേശിക മാര്‍ക്കറ്റില്‍ വെളിശച്ചണ്ണക്ക് ഡിമാന്‍ഡ് കുറവാണ്. ഇതു മുലം റെക്കോര്‍ഡ് വിലയായ 11,000 രൂപയില്‍ നിന്ന് എണ്ണവിപണി 10,000 രൂപയിലെ നിര്‍ണായക താങ്ങും തകര്‍ത്ത് വെളളിയാഴ്ച 9900 ലേക്ക് ഇടിഞ്ഞത്. എന്നാല്‍ ശനിയാഴ്ച വ്യാപാരം അവസനിക്കുമ്പോള്‍ 200 രൂപയുടെ മികവിലുടെ 10,100 ലേക്ക് മാര്‍ക്കറ്റ് ഉയര്‍ന്ന് മില്ലുകാര്‍ കിസ്തുമസ് ഡിമാന്‍ഡ് വിപണി പ്രതീക്ഷിച്ചെങ്കിലും അത് അനുഭവപ്പെട്ടില്ല. കൊപ്ര വാരാന്ത്യം 6935-7200 രൂപയിലാണ്. വെളിച്ചെണ്ണ അവധി നിരക്കുകളിലും വര്‍ധനവുണ്ടായി.
ആഗോള സുഗന്ധവ്യഞ്ജന വിപണിഅവധി ദിനങ്ങളുടെ ആലസ്യത്തിലാണ്. യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇനി ഉത്സവ ദിനങ്ങള്‍ക്ക്‌ശേഷമേ പുതിയ വാങ്ങലുകള്‍ക്ക് രംഗത്ത് എത്തു. റെക്കോര്‍ഡ് വിലയായ 53,200 രൂപയില്‍ നിന്ന് കുരുമുളക് രണ്ടാഴ്ചകൊണ്ട് 51,900 ലേക്ക് താഴ്ന്നു. ഹൈറേഞ്ചില്‍ നിന്നുള്ള ചരക്ക് നീക്കം കുറവാണ്. ഉത്തരേന്ത്യന്‍ ഡിമന്‍ഡും ചുരുങ്ങി. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 49,900 രൂപയിലാണ്.
ചുക്ക് മാര്‍ക്കറ്റ് ചലനരഹിതം. വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ ആവശ്യക്കാര്‍ പുതുവത്സരത്തിന്റെ അവധികള്‍ കഴിയുന്നതോടെ വിപണിയില്‍ എത്തുമെന്ന കണക്ക് കൂട്ടലിലാണ് കയറ്റുമതികാര്‍. വടക്കെ ഇന്ത്യശൈത്യത്തിന്റെ പിടിയിലായതിനാല്‍ അവിടെ ചുക്ക് വില്‍പ്പന ഉയര്‍ന്നു. മീഡിയം ചുക്ക് 18,500 രൂപയിലും ബെസ്റ്റ് 19,500 രൂപയിലുമാണ്.
കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നു. പ്രമുഖ വിപണികളില്‍ പവന്‍ 22,360 രൂപയില്‍ നിന്ന് 21,840 രൂപയായി താഴ്ന്ന ശേഷം ശനിയാഴ്ച പവന്‍ 21,920 ലാണ്. ഒരു ഗ്രാമിന്റെ വില 2740 രൂപ. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിനു 1238 ഡോളറില്‍ നിന്ന് 1203 ഡോളറായി. ജൂണിനു ശേഷം ലണ്ടനില്‍ സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്.