കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സമരം ശക്തമാക്കാനാവശ്യപ്പെട്ട് വീണ്ടും ഇടയലേഖനം

Posted on: December 22, 2013 12:56 pm | Last updated: December 22, 2013 at 12:56 pm

താമരശ്ശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരം ശക്തമാക്കാന്‍ ആഹ്വാനം ചെയ്ത് വീണ്ടും ഇടയലേഖനം. താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജോയോസ് ഇഞ്ചനാനിയിലാണ് ഇന്ന് ചര്‍ച്ചുകളിലും സ്ഥാപനങ്ങളിലും വായിക്കാനുള്ള ഇടയലേഖനം പുറത്തിറക്കിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍വരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഇനിയും നിലനില്‍ക്കുന്നതായി ലേഖലനത്തില്‍ സൂചിപ്പിക്കുന്നു. ജനകീയ സമരത്തെ ദര്‍ബലമാക്കാന്‍ വൈദികരെയും സമരസമിതി നേതാക്കളെയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ട് ന്യായമായ ആവശ്യം നേടിയെടുക്കാന്‍ ഏക മനസ്സോടെ പ്രവര്‍ത്തിക്കാന്‍ ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു. ഈ റിപ്പോര്‍ട്ട് നടപ്പിലായാല്‍ എല്ലാം നഷ്ടപ്പെടുമെന്ന ചിന്തയില്‍ തലമുറകളുടെ അധ്വാനത്തിന്റെ ഫലമായ കൃഷിസ്ഥലം കിട്ടുന്ന വിലക്ക് വില്‍ക്കുന്നതും വളര്‍ച്ചയെത്താത്ത മരങ്ങള്‍ മുറിച്ച് തടി വില്‍ക്കുന്നതും പൂര്‍ണമായി ഒഴിവാക്കണമെന്ന് ഇടയലേഖനം പറയുന്നു.