ഇറാഖില്‍ സ്‌ഫോടനത്തില്‍ മുതിര്‍ന്ന സൈനികനടക്കം 30 പേര്‍ കൊല്ലപ്പെട്ടു

Posted on: December 22, 2013 9:10 am | Last updated: December 22, 2013 at 9:10 am
iraq kawari
കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ ഖറാവി (ഇടത്തേയറ്റം)

ബാഗ്ദാദ്: ഇഖാഖിലെ അന്‍ബറിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനടക്കം 30 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 19 സൈനികരും 11 സിവിലിയന്‍മാരുമാണ്. 32 സൈനികര്‍ക്ക് പരുക്കേറ്റു.

ഇറാഖ് സൈന്യത്തിന്റെ ഏഴാം ഡിവിഷന്റെ കമാന്റര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഖറാവിയാണ് കൊല്ലപ്പെട്ട മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍. അല്‍ഖ്വയ്ദ തീവ്രവാദികളെ തുരത്താനുള്ള ഏറ്റുമുട്ടലിലാണ് 15 സൈനികര്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് 60ലധികം തീവ്രവാദികള്‍ കേന്ദ്രീകരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ശക്തികളെ എവിടെയാണെങ്കിലും അവരെ അവസാനിപ്പിക്കാന്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി നിര്‍ദേശം നല്‍കി.