പരിസ്ഥിത ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ പഞ്ചായത്ത് തല സമിതികള്‍

Posted on: December 21, 2013 7:32 pm | Last updated: December 22, 2013 at 7:24 am

western ghatതിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ പഞ്ചായത്ത് തല സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന അഞ്ചംഗ സമിതിയെ ആണി നിയോഗിക്കുക. വില്ലേജ് ഓഫീസര്‍, ഫോറസ്റ്റ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാവും.

സമിതികളുടെ ഏകോപനത്തിന് ജില്ലാ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കും. തോട്ടം, കൃഷി ഭൂമി, ജനവാസ മേഖലകള്‍ എന്നിവയെ പരിസ്ഥിത ലോല മേഖലകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കും. അടുത്ത മാസം പത്തിനകം പരിശോധന പൂര്‍ത്തിയാക്കി 13ന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ പുതിയ മെമ്മോറണ്ടത്തിലാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതല നല്‍കിയത്. ഇത് പ്രകാരമാണ് പുതിയ സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്.