Connect with us

Palakkad

മണ്ണാര്‍ക്കാട്- പമ്പ ബസ് സര്‍വീസ് അനിശ്ചിതത്വത്തില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: ശബരിമല തീര്ഥാടന സീസണ്‍ പാതി പിന്നിട്ടും മണ്ണാര്‍ക്കാട്- പമ്പ ബസ് സര്‍വീസ് ഇനിയും തുടങ്ങിയില്ല.
കഴിഞ്ഞ ശബരി മല സീസണിലടക്കം കൃത്യമായി സര്‍വീസ് നടത്തിയിരുന്ന ഈ ബസ് മണ്ണാര്‍ക്കെട്ടെയും പരിസരപ്രദേശങ്ങളിലെയും അയ്യപ്പ‘ക്തമാര്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു. അത് കൊണ്ട് തന്നെ ഈ സര്‍വീസില്‍ നിന്ന് കഴിഞ്ഞ സീസണുകളില്‍ മികച്ച വരുമാനമാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ചിരുന്നത്.
പുതിയ ശബരിമല സീസണ്‍ തുടങ്ങിയത് മുതല്‍ ശബരി മല തീര്‍ഥാടകരുടെ നിരന്തരമായ അഭ്യര്‍ഥനയുണ്ടായിട്ടും ഇത് വരെയും മണ്ണാര്‍ക്കാട് – പമ്പ സര്‍വീസ് പുനാരംഭിക്കാന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് പറയുന്നത്. ശബരിമല സര്‍വീസ് നടത്തുന്നതിനാവശ്യമായ യാതൊരു നടപടികളും ഇത് വരെയുണ്ടായിട്ടില്ല. നിലവില്‍ മലയോര മേഖലകളിലടക്കം ലാഭപ്രദമായ നിരവധി സര്‍വീസുകള്‍ നടത്തുന്ന മണ്ണാര്‍ക്കാട് ഡിപ്പോയിലെ ബസുകള്‍ മിക്കതും കാലപ്പഴക്കമുള്ളതാണ്.
ഇത് കാരണം മിക്ക സര്‍വീസുകളും കൃത്യമായി നടത്താന്‍ കഴിയുന്നില്ല. ജീവനക്കാരുടെയും ബസുകളുടെയും അഭാവം, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതകുറവ് തുടങ്ങിയവയും ഈ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നു. ലാ‘കരമായ മിക്ക സര്‍വീസുകളും നിരന്തരമായി മുടങ്ങുന്നതും ഒരേ റൂട്ടില്‍ സ്ഥിരമായി കൃത്യമായും സര്‍വീസ് നടത്താതെ ഇടക്കിടെ റൂട്ടുകള്‍ മാറ്റുന്നതും ഡിപ്പോയുടെ വരുമാനം കുറയാന്‍ കാരണമാക്കുന്നു. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങളാകട്ടെ മിക്കവയും പാതി വഴിയിലാണ്. ഈ അവസ്ഥ ഇനിയും തുടരുകയാണെങ്കില്‍ ഇപ്പോഴും വികസനം മുരടിച്ച് നില്‍ക്കുന്ന ഡിപ്പോ അടച്ച് പൂട്ടുന്നതിനിടയാക്കും. ഡിപ്പോയുടെ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോ‘ം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍