Connect with us

Ongoing News

എസ് വൈ എസ് ജില്ലാ സാന്ത്വന സംഗമം നാളെ: നാടിന് ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍

Published

|

Last Updated

കോഴിക്കോട്: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ആചരിക്കുന്ന മിഷന്‍ 14, ക്യാമ്പയിന്റെ ഭാഗമായി ആയിരം സന്നദ്ധ പ്രവര്‍ത്തകരെ നാളെ നാടിനു സമര്‍പ്പിക്കുന്നു.
അത്യാഹിതങ്ങളില്‍ സന്നദ്ധ സേവനം, നിത്യരോഗികള്‍, അംഗ വൈകല്യമുള്ളവര്‍, എന്നിവര്‍ക്കുള്ള പരിചരണം, രക്തദാനം, തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നേടിയ ഈ വളണ്ടിയര്‍മാര്‍ ജില്ലയിലെ വിവിധ ഗവ. ആശുപത്രികള്‍, യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍, തലങ്ങളില്‍ സ്ഥാപിക്കുന്ന സാന്ത്വന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സേവനം ചെയ്യും. കാലിക്കറ്റ് ടവറില്‍ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സംഗമം പഞ്ചായത്ത് സാമൂഹികക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകരുടെ സമര്‍പ്പണം അഖിലേന്ത്യേ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. സാന്ത്വനത്തിന്റെ അകപ്പൊരുള്‍, ഒരു ജീവന്‍ രക്ഷിക്കാം, വേദനിക്കുന്നവന്റെ ചാരത്ത് എന്നീ വിഷയങ്ങളില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. പി പി വേണുഗോപാല്‍, ടി കെ ജാബിര്‍ എന്നിവര്‍ ക്ലാസെടുക്കും.
മൂന്നര ലക്ഷം രൂപയുടെ സാന്ത്വനം റിലീഫ് വിതരണം സിറ്റി പോലീസ് കമ്മീഷനര്‍ സ്പര്‍ജന്‍ കുമാര്‍ ഐ പി എസ് നിര്‍വഹിക്കും.
ചടങ്ങില്‍ ഡോ. സി രവീന്ദ്രന്‍ (പ്രിന്‍സിപ്പല്‍ കോഴിക്കോട് മെഡി. കോളജ്), ഡോ. പി അശ്‌റഫ്, ഡോ. അബ്ദുല്ല ചെറിയക്കാട്, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, വി എം കോയ മാസ്റ്റര്‍ കലാം മാവൂര്‍, വി പി എം ഫൈസി വിള്ള്യാപ്പള്ളി, റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുറഹ്മാന്‍ ബാഖവി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, അബ്ദുല്ല സഅദി സംബന്ധിക്കും.