ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കുമെന്ന് അദ്വാനി

Posted on: December 20, 2013 11:45 am | Last updated: December 20, 2013 at 11:45 am

advaniന്യൂഡല്‍ഹി: സജീവരാഷട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്നും വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കുമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി നിലപാട് വ്യക്തമാക്കിയത്.

തന്നോട് ആരും മത്സരിക്കരുത് എന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തന്നോട് എന്തെങ്കിലും നീരസം ഉണ്ടെന്ന് തോന്നിയിട്ടില്ല. അവര്‍ ബഹുമാനത്തോടുകൂടിയാണ് തന്നോട് പെരുമാറുന്നതെന്നും അദ്വാനി പറഞ്ഞു. എല്‍ കെ അദ്വാനി സ്ഥിരം മത്സരിക്കുന്ന സീറ്റാണ് ഗാന്ധിനഗര്‍.

തങ്ങളുടെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് അദ്വാനി എന്ന് കഴിഞ്ഞദിവസം ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു. അദ്വാനിയില്‍ നിന്നും പാര്‍ട്ടിക്ക് ഇനിയും സേവനം വേണമെന്നും ഭാഗവത് പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണില്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിനെത്തുടര്‍ന്ന് ബി ജെ പിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് അദ്വാനി രാജിവെച്ചിരുന്നു.