പുനര്‍ വിവാഹം അപകട നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമല്ല: ബോംബെ ഹൈക്കോടതി

Posted on: December 19, 2013 7:09 pm | Last updated: December 19, 2013 at 7:09 pm

court-hammerമുംബൈ: വിധവയുടെ പുനര്‍വിവാഹം മുന്‍ ഭര്‍ത്താവിന്റെ അപകട മരണത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമല്ലെന്ന് ബോംബെ ഹൈക്കോടതി.

അവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതാണ് നിയമത്തിന്റെ അടിസ്ഥാനം. പുനര്‍വിവാഹിതയായെങ്കിലും അവള്‍ ആദ്യം വിവാഹിതയായിരുന്നുവെന്നതും അതില്‍ കുഞ്ഞ് ജനിച്ചിട്ടുണ്ടെന്നതും വിസ്മരിക്കാനാകില്ല. തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അവള്‍ക്ക് പുനര്‍വിവാഹിതയായാലും സ്വന്തം കുഞ്ഞിനെ പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

പുനര്‍വിവാഹിതയായതിന്റെ പേരില്‍ യുവതിക്ക് നഷ്ടപരിഹാരത്തുക നിഷേധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരായ അപ്പീല്‍ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ധര്‍മാധികാരി അധയക്ഷനായ ബഞ്ചിന്റെ വിധിപ്രസ്താവം.