Connect with us

National

ഇന്ത്യന്‍ നയതന്ത്രജ്ഞയെ അപമാനിച്ച സംഭവം: യു എസ് ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞയെ അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ചാണ് ഖേദം അറിയിച്ചത്. ദേവയാനിയുടെ അറസ്റ്റിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുയര്‍ന്ന ജനവികാരം സെക്രട്ടറി മനസിലാക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹാര്‍ഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഭവം ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുന്നതില്‍ കെറി ആശങ്ക പ്രകടിപ്പിച്ചു. ജോണ്‍ കെറി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് മേരി ഹാര്‍ഫ് പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ കേസ് റദ്ദാക്കുമെന്നുള്ള സൂചനകളൊന്നും ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായില്ല.

അതേസമയം ദേവയാനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ യു എസ് അറ്റോര്‍ണി ജനറല്‍ ശക്തമായി വിമര്‍ശിച്ചു. ദേവയാനിയുടെ വീട്ടുജോലിക്കാരിയുടെ കുടുംബം ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുകയാണെന്നും യു എസ് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ദേവയാനിയെ അമേരിക്ക അപമാനിച്ചതില്‍ പ്രതിഷേധിച്ച് ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. അമേരിക്കന്‍ നടപടി രാജ്യത്തോടുള്ള അവഹേളനമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചിരുന്നു.

Latest