മതേതര കക്ഷികളുടെ സഖ്യമുണ്ടാക്കുമെന്ന് ലാലു

Posted on: December 19, 2013 5:24 am | Last updated: December 18, 2013 at 11:25 pm

പാറ്റ്‌ന: വര്‍ഗീയ ശക്തികളെ ഭരണത്തില്‍ നിന്ന് അകറ്റുന്നതിന് മതേതര സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ആര്‍ ജെ ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവ്. താന്‍ ജയില്‍മോചിതനായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സന്തോഷം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ മതേതര കക്ഷികളുടെ സഖ്യമുണ്ടാക്കാനുള്ള ശ്രമം ഉടനെ തുടങ്ങും. റാഞ്ചി ജയിലില്‍ നിന്ന് മോചിതനായ ഉടനെ സോണിയാ ഗാന്ധി ഫോണ്‍ ചെയ്തു. ജയില്‍മോചിതനായതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചുവെന്നും ലാലു പറഞ്ഞു. ബീഹാറില്‍ ആര്‍ ജെ ഡി, എല്‍ ജെ പി, കോണ്‍ഗ്രസ് സഖ്യമാണ് ഉണ്ടാകുകയെന്ന സാധ്യതയാണ് രാഷ്ട്രീയനിരീക്ഷകര്‍ പങ്കുവെക്കുന്നത്.